പൊള്ളിച്ച് ഇന്ധന വില; സംസ്ഥാനത്ത് പെട്രോള്‍ വില 110 രൂപ കടന്നു, ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്ക് പുറമെ ഇരുട്ടടിയായി ഇന്ധന നിരക്കില്‍ കുതിപ്പ് തുടരുന്നു. ഡീസലിന് ഇന്ന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് ഏഴ് രൂപ 75 പൈസയും പെട്രോളിന് ആറ് രൂപ ഏഴ് പൈസയുമാണ് വര്‍ധിപ്പിച്ചത്.
അതോടെ സംസ്ഥാനത്ത് പെട്രോള്‍ വില 110 രൂപ കടന്നു. തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ ഒരു ലിറ്ററിന് 110 രൂപ 10 പൈസയാണ്. ഡീസലിന് 103 രൂപ 77 പൈസയുമാണ് ഇന്നത്തെ നിരക്ക്. തലസ്ഥാനത്താണ് ഇന്ധന വില ഏറ്റവും കൂടുതല്‍.
കൊച്ചിയില്‍ ഡീസല്‍ വില 101 രുപ പിന്നിട്ടു. 101 രൂപ 46 പൈസയാണ് ഒരു ലിറ്ററിന്. പെട്രോളിന് 107 രൂപ 70 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോള്‍ വില 107 രൂപ 96 പൈസയായി ഉയര്‍ന്നു. ഡീസലിന് 101 രൂപ 73 പൈസയാണ് ഒരു ലിറ്ററിന്.