പൊയിൽകാവിലെ വാഹനാപകടത്തില്‍ മരിച്ചത് റിട്ട.സിഐഎസ്എഫ് ഉദ്യോഗസ്ഥൻ


കൊയിലാണ്ടി: പൊയില്‍ക്കാവില്‍ ലോറിയും ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടത് റിട്ട. സിഐഎസ്എഫ് എസ്.ഐ. കുരുവട്ടൂര്‍ കോണോട്ട് മദ്രസയ്ക്ക് സമീപം ‘ഗ്രേസ്‌വില്ല’യില്‍ രഞ്ജിത്കുമാര്‍ ഫിലിപ്‌സ് ആണ് മരിച്ചത്. 60 വയസ്സായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു ദേശീയപാതയില്‍ ഹൈവെ ഹോട്ടലിനടുത്ത് അപകടം നടന്നത്.  കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന പശുവിനെ കയറ്റി വന്ന ലോറി രഞ്ജിത്കുമാറിനെ ഇടിച്ച് തെറിപ്പിക്കുകകയായിരുന്നു. ഇതിനിടയില്‍ പിന്നാലെ വന്ന സ്വകാര്യ ബസ്സ് ലോറിയുടെ പിറകുവശം ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് നീങ്ങിയ ലോറി ബൈക്ക് യാത്രികന്റെ മുകളിലൂടെ കയറിയിറങ്ങുകയുമായിരുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.  

പിതാവ്: പരേതനായ അരുള്‍ദാസ്, മാതാവ്: വിമല സ്‌നേഹം. ഭാര്യ: മോളി കുര്യന്‍. മക്കള്‍: ഷാരോണ്‍ ഫിലിപ്‌സ്, അനിഷ ഫിലിപ്‌സ്. മരുമകന്‍: റോജി. സഹോദരങ്ങള്‍: അജിത്ത്കുമാര്‍, ലത, ഗീത