പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങളും പോസ്റ്റുകളും നീക്കം ചെയ്യണം
കോഴിക്കോട്: ജില്ലയിലെ പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന അനധികൃത കൊടിമരങ്ങളും പോസ്റ്റുകളും നവംബർ 25 നകം നീക്കം ചെയ്യാൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. പൊതുസ്ഥലങ്ങള്‍ കൈയേറി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണമെന്ന ഹൈക്കോടതി വിധിയെതുടർന്നാണ് ജില്ലഭരണകൂടം നിർദ്ദേശം നൽകിയത്. ഇവ നീക്കം ചെയ്യാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കാനും ഉത്തരവായിട്ടുണ്ട്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.