പൊതു വിദ്യാലയങ്ങളെ മുഴുവനായും ഭിന്നശേഷി സൗഹൃദമാക്കി മാറ്റണമെന്ന് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ


മേപ്പയ്യൂര്‍: പൊതു വിദ്യാലയങ്ങളെ മുഴുവനായും ഭിന്നശേഷി സൗഹൃദമാക്കി മാറ്റണമെന്ന് ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ. മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സംഘടിപ്പിച്ച പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ സ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, മറ്റ് വിവിധ തരം മത്സര പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് കെ.രാജീവന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം. ബാബു, മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ എന്‍.പി, മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍
രമ്യ .എ പി, വാര്‍ഡ് മെമ്പര്‍ പ്രശാന്ത് . പി, സ്‌കൂള്‍ സമഗ്ര വികസന സമിതി ചെയര്‍മാന്‍ കെ. കുഞ്ഞിരാമന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

ചടങ്ങില്‍ നാഗത്ത് ശിവാനന്ദന്‍ വൈദ്യര്‍ ശതാഭിഷേകം, പി.ടി ദാമോധരന്‍ നമ്പ്യാര്‍ സ്മരണ, എളമ്പിലാശ്ശേരി പി.കെ.കൃഷ്ണന്‍ മാസ്റ്റര്‍ സ്മരണ, ടി.സി.മാധവിക്കുട്ടി അമ്മ സ്മരണ എന്റോവ് മെന്റുകള്‍ എ.പി രമ്യ വിതരണം ചെയ്തു. കെ.കുഞ്ഞിരാമന്‍ എന്‍ എം എം എസ് ജേതാക്കള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സ്‌കൗട്ട് രാജ്യപുരസ്‌കാര്‍ ജേതാക്കള്‍ക്കുള്ള ഉപഹാരം ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ വിതരണം ചെയ്തു.

പി.പി.രാധാകൃഷ്ണന്‍, പൂക്കോട്ട് ബാബുരാജ്, എം .എം.അഷ്‌റഫ് മാസ്റ്റര്‍ , പി.ബാലന്‍ മാസ്റ്റര്‍, ബാബു കൊളക്കണ്ടി, ബൈജു കോളോറത്ത്, നാരായണന്‍ മേലാട്ട്, എ.സി. അനൂപ്, മുജീബ്.വി, പ്രമോദ് കുമാര്‍. ടി.കെ, സുധീഷ് കുമാര്‍ . കെ, എം.എം.സുധാകരന്‍, വി .പി.ഉണ്ണികൃഷ്ണന്‍, ഉഷ പഴവീട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പ്രിന്‍സിപ്പാല്‍ അന്‍വര്‍ ഷമീം സ്വാഗതവും ഹെഡ് മാസ്റ്റര്‍ നിഷിദ്. കെ നന്ദിയും പറഞ്ഞു.

ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ എസ് എസ് എല്‍ സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ,മറ്റ് വിവിധ തരം മത്സര പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എല്‍ എ ടി പി രാമകൃഷ്ണന്‍.