പൊതു വിദ്യാലയങ്ങളില്‍ പഠിച്ച് നഴ്സിംഗ് ഓഫീസര്‍ തസ്തികയിലേക്ക്; അരിക്കുളം സ്വദേശി ഷംന സി.ഡിയ്ക്ക് അനുമോദനം


അരിക്കുളം: പഞ്ചായത്തിലെ മാവട്ട് പത്താം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ സമാദരണ സദസ് സംഘടിപ്പിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (AIIMS) നഴ്സിംഗ് ഓഫീസറായി നിയമനം ലഭിച്ച ഷംന സി.ഡിയെ ചടങ്ങില്‍ അനുമോദിച്ചു. വെസ്റ്റ് ബംഗാളിലെ കല്യാണി എന്ന സ്ഥലത്താണ് ഷംനക്ക് നഴ്സിംഗ് ഓഫീസറായി നിയമനം ലഭിച്ചത്

മികച്ച നേട്ടം കൈവരിച്ച കൊണ്ട് നാടിന്റെ അഭിമാനമായി മാറിയ ഷംനയെ വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. വാര്‍ഡ് മെമ്പര്‍ ബിനി.കെ ഉപഹാരം നല്‍കി. എം.സുരേന്ദ്രന്‍ നമ്പീശന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ വി.വി.എം ബഷീര്‍, ഷൈമ.പി, ബാബു. എന്‍.പി, അഞ്ജു എന്‍.വി.എം, ചാത്തു.പി, ഷൈനി കെ.എം എന്നിവര്‍ സംസാരിച്ചു.

അരിക്കുളത്തെ പുതുക്കുടി ചാത്തുവിന്റെയും ദേവിയുടെയും മകളാണ് ഷംന. സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഷംന പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്‌കൂള്‍ പഠനവും തൊട്ടടുത്തുള്ള പൊതുവിദ്യാലയങ്ങളിലാണ് പൂര്‍ത്തിയാക്കിയത്. ഷംനയുടെ നേട്ടം എല്ലാവര്‍ക്കും പ്രചോദനമാണ്.