പൊതു വിദ്യാലയ സംരക്ഷണയജ്ഞത്തില്‍ ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ഷീജ ശശി


മേപ്പയ്യൂര്‍: പൊതു വിദ്യാലയ സംരക്ഷണയജ്ഞത്തില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി. മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഷീജ ശശി.

ചടങ്ങില്‍ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ അന്‍വര്‍ഷമീം സ്വാഗതം പറഞ്ഞു. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.നിഷിദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം.ബാബു, സ്‌കൂള്‍ പി ടി എ പ്രസിഡന്റ് കെ.രാജീവന്‍, പി ടി എ വൈസ് പ്രസിഡന്റ് വി.മുജീബ്, യു.ബിജു, എം.എം ബാബു, സ്റ്റാഫ് സെക്രട്ടറി കെ.സുധീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.