പേരാമ്പ്രയിൽ ഹോമിയോ ആശുപത്രി കെട്ടിടം പണി ഉടൻ ആരംഭിക്കണമെന്ന് മുസ്ലിം ലീഗ്


പേരാമ്പ്ര: ഹോമിയോ ആശുപത്രിക്കായുള്ള കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് പതിമൂന്നാം വാർഡ് മുസ്ലിം ലീഗ് നാട്ടുപച്ച പ്രവർത്തക സംഗമം. കെട്ടിടത്തിനായുള്ള സ്ഥലം സ്വകാര്യ വ്യക്തി നാല് വർഷം മുമ്പ് വിട്ടുനൽകിയിട്ട് പോലും പണി ആരംഭിക്കാത്തത് പ്രതിഷേധാർഹമാണെന്നും ലീഗ് കൂട്ടിച്ചേർത്തു.

നൂറുകണക്കിന് രോഗികൾ നിത്യേനെ ചികിത്സക്കായി ആശ്രയിക്കുന്ന പേരാമ്പ്ര പഞ്ചായത്തിലെ ഏക ഹോമിയോ ആശുപത്രി ആയിട്ടുപോലും പ്രവൃത്തി തുടങ്ങുന്നതിൽ സർക്കാരും ഗ്രാമപഞ്ചായത്തും കാണിക്കുന്ന അലംഭാവം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗംകുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു. എൻ.കെ. അസീസ് അധ്യക്ഷത വഹിച്ചു.

യൂത്ത് ലീഗ് മുൻ സംസ്ഥാന സെക്രട്ടറി ആഷിക് ചെലവൂർ മുഖ്യപ്രഭാഷണം നടത്തി. ആർ.കെ. മുനീർ, എം.കെ.സി. കുട്ട്യാലി, ഒ. മമ്മു സൗഫി താഴെക്കണ്ടി, പുതുക്കുടി അബ്ദുറഹ്മാൻ, വി.കെ. നാസർ, കെ.പി. റസാഖ്, സി.പി. ഹമീദ്, വാർഡ് മെമ്പർ എൻ.കെ. സൽമ, കെ.പി. യൂസുഫ്, പി.വി. നജീർ, ആർകെ. മുഹമ്മദ്‌, വി.കെ. സക്കീന, എം.കെ. ജമീല, പി. ബുഷ്‌റ, പി.കെ. ജാൻഷിർ, എൻ.പി. അൻസാർ എന്നിവർ പ്രസംഗിച്ചു. എം. സിയാസിർ സ്വാഗതവും എൻ.കെ. മുസ്തഫ നന്ദിയും പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.