പേരാമ്പ്രയിൽ പട്ടികജാതി വിദ്യാർത്ഥികൾക്കായുള്ള പഠനമുറികളുടെ ഉദ്ഘാടനവും മെറിറ്റോറിൽ സ്കോളർഷിപ്പ് വിതരണവും
പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച പഠനമുറികളുടെ ഉദ്ഘാടനവും മെറിറ്റോറിയൽ സ്കോളർഷിപ്പ് വിതരണവും നടന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പഠനമുറികളുടെ ഉദ്ഘാടനമാണ് നടന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. സുരേഷ് ബാബുവാണ് ഉദ്ഘാടനവും സ്കോളർഷിപ്പ് വിതരണവും നിർവ്വഹിച്ചത്. 14 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്. പഠനമുറിക്കു വേണ്ടി രണ്ട് ലക്ഷം രൂപ വീതം 20 ലക്ഷം രൂപയും സ്കോളർഷിപ്പ് ഇനത്തിൽ മൂന്ന് ലക്ഷം രൂയുമാണ് ചിലവഴിച്ചത്.
ചടങ്ങിൽ ബ്ലോക്ക് ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ രഞ്ജിത പി.കെ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ഒ പി.വി ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാശങ്കർ എന്നിവർ ആശംസകൾ നേർന്നു. ബ്ലോക്ക് പഞ്ചായത്തഗം സനാതനൻ സ്വാഗതവും ജി.ഇ.ഒ ശൈലേഷ് നന്ദിയും പറഞ്ഞു. ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസർ പി.വി. സുഷമ റിപ്പോർട്ട് അവതരിപ്പിച്ചു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.