പേരാമ്പ്രയില്‍ കോവിഡ് പോസിറ്റീവായയാളെ കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തി


പേരാമ്പ്ര: പേരാമ്പ്ര ചിലമ്പവളവില്‍ കോവിഡ് പോസിറ്റീവായി വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞയാളെ കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്പ്ര ചിലമ്പ വളവ് തെക്കെ മലാതോട്ടത്തില്‍ സഹദേവനെ (യാണ് വീടിനടുത്തുള്ള സ്ഥലത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നാല്‍പ്പത്തിയൊമ്പത് വയസായിരുന്നു. സി.പി.ഐ.എം. കാരയില്‍ ബ്രാഞ്ചംഗമാണ്.

 

 

ഇദ്ദേഹത്തിന്റെ ഭാര്യ കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരേതനായ രാഘവന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ലിജിന. മക്കള്‍: സാനിയ, ഋദുദേവ് (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ശ്രീജന്‍, പരേതയായ ബിന്ദ.