പേരാമ്പ്രയില്‍ മേഖലയില്‍ ഇന്ന് 155 പേര്‍ക്ക് കൊവിഡ്; ആശങ്കയുയര്‍ത്തി അരിക്കുളവും, പേരാമ്പ്രയും, മേപ്പയ്യൂരും


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 155 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 155 എന്ന കണക്ക്. പേരാമ്പ്ര, അരിക്കുളം, മേപ്പയ്യര്‍ എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവു കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 20ന് മുകളില്‍ ആളുകള്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. അരിക്കുളത്ത് 36 പേര്‍ക്ക് ഇന്ന് കൊവിഡ് പോസിറ്റീവായി. നിലവില്‍ അരിക്കുളത്തും, കായണ്ണയിലും, ചങ്ങരോത്തും നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണാണ്. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 22
അരിക്കുളം-36
ചക്കിട്ടപ്പാറ – 16
ചങ്ങരോത്ത് -14
ചെറുവണ്ണൂര്‍ – 2
കായണ്ണ – 11
കീഴരിയൂര്‍-2
കൂത്താളി – 6
മേപ്പയ്യര്‍ – 20
നൊച്ചാട്- 17
തുറയൂര്‍ – 9