പേരാമ്പ്രയില്‍ മരത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു
പേരാമ്പ്ര: പേരാമ്പ്രയില്‍ യുവാവ് മരത്തില്‍ നിന്ന് വീണു മരിച്ചു. നെല്ലിയുള്ള പറമ്പില്‍ സുധീഷാണ് മരണപ്പെട്ടത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. മരം വെട്ടു തൊഴിലാളിയാണ്.
കല്ലോട് എരഞ്ഞി അമ്പലത്തിന്റെ സമീപം മരം മുറിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപകടം നടന്നത്. ഉടന്‍ തന്നെ കല്ലോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പരേതനായ കുഞ്ഞിക്കണ്ണന്റെയും സുശീലയുടെയും മകനാണ്. ധന്യയാണ് ഭാര്യ. ശ്രീലക്ഷ്മി, അശ്വതി, ആദിത്യന്‍ എന്നിവര്‍ മക്കളാണ്. പേരതനായ സുനില്‍, സിന്ധു ചേനോളി എന്നിവര്‍ സഹോദരങ്ങളാണ്.