പേരാമ്പ്രയില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്ക്


പേരാമ്പ്ര: ബൈക്കും ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര കൈതക്കലിന് സമീപം കക്കാടു വച്ച് ഇന്ന് വൈകീട്ട് ഏഴ് മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ ബൈക്ക് യാത്രികരായ സ്ത്രീക്കും പുരുഷനും പരിക്കേറ്റു. ഇവര്‍ക്ക് പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അപകടത്തില്‍ പരിക്കേറ്റ ഇരുവരും നടുവത്തൂര്‍ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം.