പേരാമ്പ്രയില്‍ ദയ പാലിയേറ്റീവ് ക്ലിനിക്ക് ലോക പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു
പേരാമ്പ്ര: പേരാമ്പ്ര ദയ പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ നേതൃത്വത്തില്‍ ലോക പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. ദയ പാലിയേറ്റീവ് ചെയര്മാന് കെ. ഇമ്പിച്ചാലി ആധ്യക്ഷം വഹിച്ച പരിപാടി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ. പ്രമോദ് ഉല്‍ഘാടനം ചെയ്തു.
പ്രവര്‍ത്തന റിപ്പോര്‍ട്ട് വി.സി നാരായണന് നമ്പ്യാര്‍ അവതരിപ്പിച്ചു. എ.കെ തറുവയ് ഹാജി വിഷയം അവതരിപ്പിച്ചു. എസ്.പി.കുഞ്ഞമ്മദ്, മുഹമ്മദ് പേരാമ്പ്ര, ബാബു കൈലാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡോക്ടര്‍ സി.കെ. വിനോദ് ( താലൂക്ക് ആശുപത്രി പേരാമ്പ്ര) ക്ലാസ് എടുത്തു. ആര്. കുഞ്ഞബ്ദുള്ള, എ.പി. ലത്തീഫ് , കെ.പി. രാധാകൃഷ്ണന്, മുഹമ്മദ് ഷാഫി, പി. ശ്രീനിവാസന് മാസ്റ്റര്‍, സുരേഷ് പാലോട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ആര്. വസന്ത, ബനില എന്നിവര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്‍.കെ. മജീദ് സ്വാഗതവും വിശ്വന് മഠത്തില്‍ നന്ദിയും പറഞ്ഞു.