പേരാമ്പ്രയില്‍ ക്ഷീരസംഘം ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അദാലത്തും ശില്‍പശാലയും സംഘടിപ്പിച്ചു


പേരാമ്പ്ര: ദേവ പേരാമ്പ്രയുടെ (ഡയറി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍) നേതൃത്വത്തില്‍ ക്ഷീരസംഘം ജീവനക്കാര്‍ക്കായി പെന്‍ഷന്‍ അദാലത്തും ശില്‍പശാലയും സംഘംടിപ്പിച്ചു. പേരാമ്പ്ര ക്ഷീരവികസന ഓഫീസര്‍ മുഹമ്മദ് നവാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇ.എം രാജന്‍ അധ്യക്ഷത വഹിച്ചു.

പെന്‍ഷന്‍ ബോര്‍ഡ് അഡീഷണല്‍ രജിഷ്ട്രാര്‍ ടി.ആര്‍.ശ്രീകാന്ത് പദ്ധതി വിശദ്ധീകരണം നടത്തി. ഒ.കെ ജിഷ, കെ.ശിവദാസന്‍, കെ.പി ഗംഗാധരന്‍ നമ്പ്യാര്‍, കെ.നാരായണക്കുറുപ്പ്, എം.കെ.അമ്മദ്, റീജേഷ് പി.കെ, സുരേഷ്, ബിന്ദു തുടങ്ങിയവര്‍ ആശംസകള്‍ ആര്‍പ്പിച്ച് സംസാരിച്ചു. അഖില്‍ കേളോത്ത് സ്വാഗതവും ഗീത നന്ദിയും പറഞ്ഞു.