പേരാമ്പ്രയില്‍ കെ.എസ്.യു അറക്കല്‍ സിജു അനുസ്മരണം സംഘടിപ്പിച്ചു


പേരാമ്പ്ര: പേരാമ്പ്ര നിയോജകമണ്ഡലം കെ.എസ്.യു കമ്മിറ്റിയുടെ നേതൃത്വത്തില്‍ അറക്കല്‍ സിജു അനുസ്മരണം സംഘടിപ്പിച്ചു. രാവിലെ 8 മണിക്ക് അമ്പായപാറയിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് കല്ലോട് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി.

നിയോജകമണ്ഡലം പ്രസിഡന്റ് മുആദ് നരിനട അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വി. ടി സൂരജ്, ജില്ലാ സെക്രട്ടറി അര്‍ജുന്‍ കറ്റയാറ്റ്, അഖില്‍ ഹരികൃഷ്ണന്‍, ആദില്‍ മുണ്ടിയത്ത്, അഭിമന്യു എസ്, അര്‍ജുന്‍ ഇടത്തില്‍, അശ്വജിത്ത് കൂത്താളി, അമിത്ത് മനോജ്, നജീബ് കെ.പി, മുഹമ്മദ് ഷാഫി, അമൃത കെ.കെ, മേഘാ മുരളീധരന്‍, ദേവരാഗ് എസ് എന്നിവര്‍ സംസാരിച്ചു.