പേരാമ്പ്രയില്‍ നിര്‍ത്തിയിട്ട ബസിന്റെ പുറകില്‍ കാര്‍ ഇടിച്ചു; ഒരാള്‍ക്ക് പരിക്ക്


പേരാമ്പ്ര: പേരാമ്പ്രയില്‍ നിര്‍ത്തിയിട്ട ബസിന്റെ പുറകില്‍ കാര്‍ ഇടിച്ചു ഒരാള്‍ക്ക് പരിക്കേറ്റു. പേരാമ്പ്ര ദാറുന്നു ജും യതീംഖാനക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റ തിരുവള്ളൂര്‍ സ്വദേശിയായ ഉബൈദിനെ കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് നിന്ന് പേരാമ്പ്ര ഭാഗത്തേക്കു വരികയായിരുന്ന കാര്‍ ദാറുന്നു ജും യതീംഖാനക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാളിദാസ് ബസിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു.