പേരാമ്പ്രയില്‍ കഞ്ചാവ് പിടികൂടി; യുവാവിന്റെ കൈവശം ഉണ്ടായിരുന്നത് 11 പാക്ക് കഞ്ചാവ്


പേരാമ്പ്ര: കൈതക്കലില്‍ കഞ്ചാവ് കൈവശം വച്ച യുവാവിനെ പിടികൂടി. കായണ്ണ സ്‌കൂള്‍ പറമ്പില്‍ ലതീഷാണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ലതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ കൈവശം 35 ഗ്രാം വരുന്ന 11 പാക്ക് കഞ്ചാവാണ് ഉണ്ടായിരുന്നത്.

പേരാമ്പ്ര, നടുവണ്ണൂര്‍ ഭാഗങ്ങളില്‍ ഇയാള്‍ സ്ഥിരമായി കഞ്ചാവ് വില്‍പ്പന നടത്തി വരുന്നതായാണ് എക്‌സൈസ് പറയുന്നത്. മുമ്പും കഞ്ചാവ് വിറ്റതിന് ഇയാള്‍ അറസ്റ്റിലായതുണ്ട്.

സി.ഐ സുധീപ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ സബീര്‍ അലി, സി.ഇ.ഒ ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.