പേരാമ്പ്രയില്‍ ഏകദിന സംരംഭകത്വ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി



പേരാമ്പ്ര: പേരാമ്പ്രയില്‍ ഏകദിന സംരംഭകത്വ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പാണ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ സെമിനാര്‍ നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രസ പാത്തുമ്മ ടീച്ചര്‍ അധ്യഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര, ബ്ലോക്ക് മെമ്പര്‍ കെ.കെ. വിനോദന്‍ എന്നിവര്‍ പ്രസംഗിച്ചു.

കൊയിലാണ്ടി മുന്‍സിപ്പാലിറ്റി വ്യവസായ ഓഫീസര്‍ സുധീഷ് കുമാര്‍ വി.കെ, ബാലുശ്ശേരി ബ്ലോക്ക് വ്യവസായ ഓഫീസര്‍ ശരത്ത് പി.ഡി എന്നിവര്‍ ക്ലാസെടുത്തു. താലൂക്ക് വ്യവസായ ഓഫീസര്‍ അജിതകുമാര്‍ ടി.വി. സ്വാഗതവും പേരാമ്പ്ര ബ്ലോക്ക് വ്യവസായ ഓഫീസര്‍ ഷിബിന്‍. കെ നന്ദിയും പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.