പേരാമ്പ്രയില്‍ എ പി ജെ മിഡറ്റ് കോളേജ് പ്രവര്‍ത്തനം ആരംഭിച്ചു


പേരാമ്പ്ര: ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ വികസനം എന്ന ലക്ഷ്യവുമായി പ്രവര്‍ത്തനമാരംഭിച്ച എ പി ജെ എഡ്യുക്കേഷണല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള എപിജെ മിഡറ്റ് കോളേജ് പേരാമ്പ്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കോളേജിന്റെ ഉദ്ഘാടനം ടി പി രാമകൃഷ്ണന്‍ എംഎല്‍എ കോളേജ് നിര്‍വ്വഹിച്ചു.

പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് പി.പ്രകാശ് ബാബു, എംഎല്‍എക്ക് ഉപഹാരം നല്‍കി. റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം ജയശ്രീ പ്രഭാഷണം നടത്തി. കോര്‍പറേഷന്‍ റിട്ടയേര്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ എം.ശ്രീറാം, റിട്ടയേര്‍ഡ പ്രൊഫ. ഡോ. കെ.സി വിജയരാഘവന്‍, അഡ്വ. എം.രാജേഷ് എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി അക്കാദമിക്ക് ഡയറക്ടര്‍ ഡോ. ശശികുമാര്‍ പുറമേരി സ്വാഗതവും വൈസ് പ്രസിഡന്റ് എ പി അമര്‍നാഥ് നന്ദിയും പറഞ്ഞു.