പേരാമ്പ്രയില്‍ ആശ്വാസം; പേരാമ്പ്ര മേഖലയില്‍ 182 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, ഏറ്റവും കുറവ് കൊവിഡ് കേസുകള്‍ കൂത്താളിയിലും, അരിക്കുളത്തും, ചങ്ങരോത്ത് പഞ്ചായത്തില്‍ കൂടുതല്‍ രോഗബാധിതര്‍


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 182 പുതിയ കൊവിഡ് കേസുകള്‍. കൂത്താളിയിലും, അരിക്കുളത്തും കൊവിഡ് കണക്കുകളില്‍ ആശ്വാസം. ചങ്ങരോത്ത് പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. ഇന്ന് 32 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്.

പേരാമ്പ്ര പഞ്ചായത്തില്‍ മാത്രം 23 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാല് പഞ്ചായത്തുകളില്‍ ഇരുപതിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പേരാമ്പ്ര, ചക്കിട്ടപാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഇത്.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 23
അരിക്കുളം- 6
ചക്കിട്ടപ്പാറ – 24
ചങ്ങരോത്ത് -32
ചെറുവണ്ണൂര്‍ – 21
കായണ്ണ – 8
കീഴരിയൂര്‍-14
കൂത്താളി – 4
മേപ്പയൂര്‍ -12
നൊച്ചാട്- 17
തുറയൂര്‍ – 21