പേരാമ്പ്രയിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനായ വി.കെ നാരായണന്‍ അടിയോടി മാസ്റ്ററെ ആദരിച്ച് മഹാത്മജി ഗ്രന്ഥാലയം


പേരാമ്പ്ര: നാടിന്റെ ഗുരുനാഥനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ വി.കെ നാരായണന്‍ അടിയോടി മാസ്റ്ററെ ആദരിച്ചു. കിഴക്കന്‍ പേരാമ്പ്ര മഹാത്മജി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ കൂത്താളി ഗ്രാമപപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി ഗോപി നാരായണന്‍ അടിയോടി മാസ്റ്ററെ ആദരിച്ചു .

ഗ്രന്ഥാലയം പ്രസിഡന്റ് ഉമ്മര്‍ തണ്ടോറ അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ പുളക്കണ്ടി കുഞ്ഞമ്മത്, മുന്‍ മെമ്പര്‍മാരായ കെ.കെ ഇബ്രായി മാസ്റ്റര്‍, കെ.കെ ഫാത്തിമ, ഗ്രന്ഥാലയം ട്രഷറര്‍ ശ്രീധരന്‍ കാളംകുളം, സി.കെ ബാലകൃഷ്ണന്‍, കെ.സി സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വി.കെ നാരായണന്‍ അടിയോടി മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി. ലൈബ്രേറിയന്‍ റീജ കെ.ടി നന്ദി പറഞ്ഞു