പേരാമ്പ്രയിലെ വിവിധയിടങ്ങളില്‍ പി.ടി.തോമസിനെ അനുശോചിച്ചു


പേരാമ്പ്ര: കോണ്‍ഗ്രസ് നേതാവ് പി.ടി.തോമസിനെ പേരാമ്പ്രയിലെ വിവിധയിടങ്ങളില്‍ അനുശോചിച്ചു.

പാലേരി ടൗണില്‍ സര്‍വകക്ഷി നേതൃത്വത്തില്‍ മൗനജാഥയും അനുശോചനയോഗവും നടത്തി. എന്‍.പി. വിജയന്‍ അധ്യക്ഷനായി. യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ കെ. ബാലരായണന്‍, എ.പി. അബ്ദുറഹിമാന്‍, പി.എസ്. പ്രവീണ്‍, എന്‍.ഇ. ചന്ദ്രന്‍, കെ.കെ. ഭാസ്‌കരന്‍, ഫിലിപ്പ് ഒറ്റക്കണ്ടം, ഇ.ടി. സരീഷ്, കെ.കെ. വിനോദന്‍, പ്രകാശന്‍ കന്നാട്ടി എന്നിവര്‍ പ്രസംഗിച്ചു.

പുറ്റംപൊയില്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ യോഗത്തില്‍ വി.കെ. രമേശന്‍ അധ്യക്ഷതവഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. രാഗേഷ്, കനകദാസ് പേരാമ്പ്ര, എം. ബാബു, പി.കെ. അബ്ദുള്‍റഷീദ്, പ്രദീഷ് നടുക്കണ്ടി, പൊയില്‍ സുരേന്ദ്രന്‍, ഇ.കെ. അയൂബ്, എന്‍.കെ. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

കൂത്താളിയില്‍ മൗനജാഥയും സര്‍വകക്ഷി അനുശോചന യോഗവും നടത്തി. മോഹന്‍ദാസ് ഓണിയില്‍ അധ്യക്ഷതവഹിച്ചു. കെ. നാരായണന്‍, സി. പ്രേമന്‍, ഇ.ടി. സത്യന്‍, കെ.എം. ബാലകൃഷ്ണന്‍, പി.ടി. കുമാരന്‍, ടി.വി. മുരളി, പി.ടി. സുനില്‍കുമാര്‍, എം. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

കൂരാച്ചുണ്ടില്‍ സര്‍വകക്ഷി യോഗമാണ് അനുശോചിച്ചത്. അഗസ്റ്റ്യന്‍ കാരക്കട അധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, വില്‍സണ്‍ പാത്തിച്ചാലില്‍, ജോണ്‍സണ്‍ താന്നിക്കല്‍, കെ.ജി.അരുണ്‍, മുഹമ്മദ് ഞാറുമ്മല്‍, ജോസഫ് വെട്ടുക്കല്ലേല്‍, സന്ദീപ് കളപ്പുരയ്ക്കല്‍, കുര്യന്‍ ചെമ്പനാനി, സുനീര്‍ പുനത്തില്‍ എന്നിവര്‍ സംസാരിച്ചു.

നടുവണ്ണൂര്‍ പൗരാവലി പി.ടി.തോമസിനെ അനുശോചിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന്‍ അധ്യക്ഷനായി. എം.കെ. ജലില്‍, എ.പി. ഷാജി, പി. സുധാകരന്‍ നമ്പീശന്‍, തട്ടാലില്‍ സുരേന്ദ്രന്‍, അഷറഫ് പുതിയപ്പുറം, പി. ആദര്‍ശ്, അശോകന്‍ പുതുക്കുടി, ഇല്ലത്ത് അഹമ്മദ്, ഒ.എം. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പി.ടി. തോമസ് എം.എല്‍.എ.യുടെയും കൊല്ലാന്‍കണ്ടി കുഞ്ഞിരാമന്റെയും നിര്യാണത്തില്‍ തുറയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു. ഇ.കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. വി. ഭാസ്‌കരന്‍ നായര്‍, പി.പി. റഫീഖ്, എ.കെ. കുട്ടിക്കൃഷ്ണന്‍, സി.കെ. നാരായണന്‍, മുടിലില്‍ അര്‍ഷാദ്, എന്‍.പി. പത്മനാഭന്‍, ആദില്‍ മുണ്ടിയത്ത്, കെ. ചന്ദ്രന്‍ നായര്‍, മുടിലില്‍ രതീഷ് എന്നിവര്‍ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.