പേരാമ്പ്രയിലെ വാഹനാപകടത്തില്‍ പരിക്കേറ്റ ചേനോളി സ്വദേശി മരിച്ചു
പേരാമ്പ്ര : കൈതക്കലില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ ചേനോളി സ്വദേശി മരണപ്പെട്ടു. ചേനോളി പനച്ചിങ്ങല്‍ അബ്ദുറഹ്‌മാന്‍ കുട്ടി (53) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ കൈതക്കല്‍ കള്ള് ഷാപ്പിന് സമീപമാണ് അപകടം നടന്നത്.
പേരാമ്പ്ര ഭാഗത്തേക്ക് വരികയായിരുന്ന അബ്ദുറഹ്‌മാന്‍ സഞ്ചരിച്ച സ്കൂട്ടറില്‍ എതിര്‍ ദിശയില്‍ നിന്ന് വരികയായിരുന്ന ടവേര ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ നിന്നും അബ്ദുറഹ്‌മാന്‍ തെറിച്ചുവീണു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്ദുറഹ്‌മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നിയന്ത്രണം വിട്ട ടവേര സ്‌കൂട്ടറില്‍ ഇടിച്ച ശേഷം ചായക്കടയിലും ഇടിച്ച ശേഷമാണ് നിന്നത്. അപകടത്തെ തുടര്‍ന്ന് സ്‌കൂട്ടറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.
മുംതാസാണ് ഭാര്യ. ജംഷിദ് (ദുബായ്) ഇനാസ് (വിദ്യാര്‍ത്ഥിനി) എന്നിവര്‍ മക്കളാണ്