പേരാമ്പ്രയിലെ റിട്ടയേര്‍ഡ് അധ്യാപകന്‍ വി.കെ. നാരായണന്‍ അടിയോടിയെ ആദരിച്ച് ലയണ്‍സ് ക്ലബ്ബ്


പേരാമ്പ്ര: ലോക അധ്യാപകദിനത്തോടനുബന്ധിച്ച് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ വി.കെ നാരായണന്‍ അടിയോടിയെ ആദരിച്ചു. ലയണ്‍സ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ഇ.ടി രഘു പൊന്നാട അണിയിച്ചു. ലയണ്‍ ഡിസ്ട്രിക്റ്റ് കാബിനറ്റ് സെക്രട്ടറി പി.എസ്. സൂരജ് ഉപഹാരം നല്‍കി.

അധ്യാപകരുടെ പദവി സംബന്ധിച്ച ഐഎല്‍ഒ യുനെസ്‌കോ ശുപാര്‍ശകള്‍ 1994 ഒക്ടോബര്‍ 5ന് അംഗീകരിക്കപ്പെട്ടതിന്റെ ഓര്‍മ പുതുക്കുന്ന ദിവസമാണ് ലോക അധ്യാപകദിനമായി ആചരിക്കുന്നത്. അധ്യാപക സമൂഹത്തെ അഭിനന്ദിക്കുന്നതിനും അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതിനും സ്വയം വിലയിരുത്തുന്നതിനു പ്രാപ്തമാക്കുന്നതിനും ഈ ദിനാചരണം ലക്ഷ്യമിടുന്നു.

ചടങ്ങില്‍ ഇ.ടി രഘു അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് കാബിനറ്റ് ചെയര്‍മാന്‍ പി.എന്‍ യാനിജ്, ഡോ: ദീപേന്ദ്രന്‍, ശശീന്ദ്രന്‍, കീര്‍ത്തി, എ.കെ. മുരളീധരന്‍, പി. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.