പേരാമ്പ്രയില്‍ വച്ച് ഡ്യൂട്ടിക്കിടെ മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് കൈത്താങ്ങ്; സഹായനിധി കൈമാറി കൊയിലാണ്ടി എംഎല്‍എ ജമീല കാനത്തില്‍
പേരാമ്പ്ര: ജോലിക്കിടെ മരണപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‌റെ കുടുംബത്തിന്
കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കോഴിക്കോട് റൂറല്‍ ജില്ലാ കമ്മറ്റികളും ചേര്‍ന്ന് സ്വരൂപിച്ച കുടുംബ സഹായനിധി കൈമാറി. നാദാപുരം കണ്‍ട്രോള്‍ റൂം സബ്ഇന്‍സ്‌പെക്ടര്‍ കുറുവങ്ങാട് സതീശനാണ് പേരാമ്പ്രയില്‍ വച്ച് ഡ്യൂട്ടിക്കിടയില്‍ മരിച്ചത്.
സഹായനിധി കുറുവങ്ങാട്ടെ വീട്ടില്‍ വെച്ച് കൊയിലാണ്ടി എം എല്‍ എ ജമീല കാനത്തില്‍ കൈമാറി.വടകര ഡിവൈഎസ്പി മുസ വള്ളിക്കാടന്‍, നാദാപുരം കണ്‍ട്രോള്‍ റൂം എസി രാഗേഷ് കുമാര്‍ വി ,കൊയിലാണ്ടി നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ. ഷിജു,കെപിഒഎ സംസ്ഥാന നിര്‍വാഹക സമിതി അംഗം സുജിത്ത് സി കെ, കെപിഎ ജില്ലാ സെക്രട്ടറി അഭിജിത്ത് ജി.പി, ജില്ലാ പ്രസിഡന്റ് ഗിരീഷ് കെ.കെ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ജില്ലയിലെ പോലീസുദ്യോഗസ്ഥരില്‍ നിന്നു സ്വരൂപിച്ച എട്ട് ലക്ഷത്തി പതിനായിരം രൂപയുടെ സഹായമാണ് പോലീസ് സംഘടനകള്‍ കൈമാറിയത്.