‘പേരാമ്പ്രക്കാരുടെ ചിരകാല സ്വപ്‌നമായ ബൈപാസ് യഥാര്‍ത്ഥ്യമാകുന്നു’; സന്തോഷം പങ്കുവെച്ച് പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്


പേരാമ്പ്ര: പേരാമ്പ്രക്കാരുടെ ചിരകാല സ്വപ്‌നമായ ബൈപാസ് യഥാര്‍ത്ഥ്യമാകുന്നുവെന്ന വിവരം പങ്കുവെച്ച് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ജാതി-മത കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ മാറ്റിവെച്ചു ബൈപ്പാസ് നിര്‍മ്മാണത്തിനു വേണ്ടി ഒരുമിച്ചു മുന്നോട്ടു പോകാമെന്ന് പ്രസിഡന്റ് പറഞ്ഞു. കക്കാട് പള്ളി മുതല്‍ പേരാമ്പ്ര സി കെ ജി കോളേജിനടുത്തുള്ള എല്‍ഐസി ഓഫീസ് വരെയാണ് ബൈപ്പാസ് വരുന്നത്.

‘സഖാവ് എ കെ പത്മനാഭന്‍ മാസ്റ്റര്‍ എംഎല്‍എയായ കാലം മുതല്‍ പേരാമ്പ്രകാര്‍ ചര്‍ച്ച നടത്തുന്ന ഒരു പ്രധാനപ്പെട്ട വികസന പ്രശ്‌നമാണ് പേരാമ്പ്ര ബൈപാസ്,സഖാവ് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രി ആയ ഘട്ടത്തില്‍ പേരാമ്പ്രയുടെ എംഎല്‍എ സഖാവ് കെ കുഞ്ഞമ്മദ് മാസ്റ്റര്‍ ഇടപെട്ടു പേരാമ്പ്രയുടെ ബൈപാസിന് തത്വത്തില്‍ അംഗീകാരം ലഭിക്കുകയായിരുന്നു.

അതിനാവശ്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയ ഘട്ടത്തിലാണ് ചില തല്‍പ്പരകക്ഷികളുടെ ഇടംകോല്‍ഇടല്‍ നടന്നത്,ഇതു പ്രവര്‍ത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. 2011ല്‍ രാഷ്ട്രീയമായ മാറ്റം കേരള ഭരണത്തില്‍ ഉണ്ടായത് പിന്നീടങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ ആവുകയും 2016ല്‍ അധികാരത്തില്‍ വന്നിട്ടുള്ള സഖാവ് പിണറായി വിജയന്‍ നേതൃത്വം കൊടുത്ത ഗവണ്‍മെന്റ്ല്‍ പേരാമ്പ്രയുടെ എംഎല്‍എയായ സഖാവ് ടി പി രാമകൃഷ്ണന്‍ എത്തിയതോട് കൂടി ബൈപ്പാസ് പ്രവര്‍ത്തനത്തിന് വേഗത പതിന്മടങ്ങ് കൂടുകയുമായിരുന്നു ബൈപ്പാസിന് സ്ഥലമെടുപ്പും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും ശരവേഗത്തില്‍ ആണ് മുന്നോട്ടു പോയത് പലതരത്തിലുള്ള എതിര്‍പ്പുകളും പഴിചാരലുകളും ബൈപാസ് യാഥാര്‍ത്ഥ്യമാകുന്നതിന് തടസ്സം വന്നിട്ടുണ്ട് എന്നാല്‍ അതിനെയെല്ലാം തട്ടിമാറ്റി പേരാമ്പ്രക്കാരുടെ ചിരകാല സ്വപ്‌നമായ പേരാമ്പ്ര ബൈപാസ് യഥാര്‍ത്ഥ്യമാകുകയാണ്.’- പ്രസിഡന്റ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പേരാമ്പ്ര ബൈപാസ് യാഥാര്‍ത്ഥ്യമാകുന്നു?,,,,,,,,,,,,?,,,,,,,,,,,,,,,,,,,,?,,,,,,,,,,,,,,,,,,,,,,?,,,,,,,,,,,,,,,,?
സഖാവ് എ കെ പത്മനാഭന്‍ മാസ്റ്റര്‍ എംഎല്‍എയായ കാലം മുതല്‍
പേരാമ്പ്രകാര്‍ ചര്‍ച്ച നടത്തുന്ന ഒരു പ്രധാനപ്പെട്ട വികസന പ്രശ്‌നമാണ് പേരാമ്പ്ര ബൈപാസ്,സഖാവ് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രി ആയ ഘട്ടത്തില്‍ പേരാമ്പ്രയുടെ എംഎല്‍എ സഖാവ് കെ കുഞ്ഞമ്മദ് മാസ്റ്റര്‍ ഇടപെട്ടു പേരാമ്പ്രയുടെ ബൈപാസിന് തത്വത്തില്‍ അംഗീകാരം ലഭിക്കുകയായിരുന്നു.

അതിനാവശ്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയ ഘട്ടത്തിലാണ് ചില തല്‍പ്പരകക്ഷികളുടെ ഇടംകോല്‍ഇടല്‍ നടന്നത്,ഇതു പ്രവര്‍ത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. 2011ല്‍ രാഷ്ട്രീയമായ മാറ്റം കേരള ഭരണത്തില്‍ ഉണ്ടായത് പിന്നീടങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ ആവുകയും 2016ല്‍ അധികാരത്തില്‍ വന്നിട്ടുള്ള സഖാവ് പിണറായി വിജയന്‍ നേതൃത്വം കൊടുത്ത ഗവണ്‍മെന്റ്ല്‍ പേരാമ്പ്രയുടെ എംഎല്‍എയായ സഖാവ് ടി പി രാമകൃഷ്ണന്‍ എത്തിയതോട് കൂടി ബൈപ്പാസ് പ്രവര്‍ത്തനത്തിന് വേഗത പതിന്മടങ്ങ് കൂടുകയുമായിരുന്നു ബൈപ്പാസിന് സ്ഥലമെടുപ്പും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളും ശരവേഗത്തില്‍ ആണ് മുന്നോട്ടു പോയത് പലതരത്തിലുള്ള എതിര്‍പ്പുകളും പഴിചാരലുകളും ബൈപാസ് യാഥാര്‍ത്ഥ്യമാകുന്നതിന് തടസ്സം വന്നിട്ടുണ്ട് എന്നാല്‍ അതിനെയെല്ലാം തട്ടിമാറ്റി പേരാമ്പ്രക്കാരുടെ ചിരകാല സ്വപ്‌നമായ പേരാമ്പ്ര ബൈപാസ് യഥാര്‍ത്ഥ്യമാകുകയാണ്.

കക്കാട് പള്ളി മുതല്‍ പേരാമ്പ്ര സി കെ ജി കോളേജിനടുത്തുള്ള എല്‍ഐസി ഓഫീസ് വരെ നീണ്ടുകിടക്കുന്ന ബൈപ്പാസ് യാഥാര്‍ത്ഥ്യമായാല്‍ പേരാമ്പ്രയുടെ വികസനത്തില്‍ പുതിയ ഒരു അദ്ധ്യായം എഴുതി ചേര്‍ക്കല്‍ ആയി മാറുമെന്നുള്ള കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച പേരാമ്പ്രയുടെ പ്രിയപ്പെട്ട എംഎല്‍എയും മുന്‍ മന്ത്രിയുമായ സഖാവ് ടി പി. രാമകൃഷ്ണന്‍.മുന്‍ എംഎല്‍എ മാരായ സഖാവ് എ.കെ പത്മനാഭന്‍ മാസ്റ്റര്‍, സഖാവ് കെ കുഞ്ഞമ്മദ് മാസ്റ്റര്‍ പേരാമ്പ്രയുടെ വികസനത്തിനുവേണ്ടി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന പേരാമ്പ്രയിലെ രാഷ്ട്രീയ നേതൃത്വം ജനപ്രതിനിധികളായി വിവിധ ഘട്ടങ്ങളില്‍ വന്നവര്‍ എല്ലാവരെയും ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച് അഭിവാദ്യം ചെയ്യുന്നു.

ഇതിനുവേണ്ടി ജാതി-മത കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ മാറ്റിവെച്ചു നമുക്ക് ഒരുമിച്ചു മുന്നോട്ടു പോകാം