പേരാമ്പ്ര സെയ്ന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ ഇടവക തിരുന്നാളിനു കൊടിയേറി


പേരാമ്പ്ര: പേരാമ്പ്ര സെയ്ന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ ഇടവക തിരുനാളിന് കൊടിയേറി. ഡിസംബര്‍ 31 മുതല്‍ ജനുവരി മൂന്നുവരെ നാല് ദിവസമാണ് ആഘോഷം. വികാരി ഫാ. ജോസഫ് പരത്തിനാല്‍ കൊടിയേറ്റം നിര്‍വഹിച്ചു. തുടര്‍ന്ന് ഫാ. സുഭാഷ് സെബാസ്റ്റ്യന്‍ കടുവാക്കുളങ്ങര ദിവ്യബലി അര്‍പ്പിച്ചു.

ഇന്ന് വൈകീട്ട് അഞ്ചരക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ.ജോര്‍ജ് കുറ്റിക്കാട്ടും ജനുവരി രണ്ടിന് രാവിലെ പത്തിന് ഫാ. ജോണ്‍സ് പുല്‍പ്പറമ്പിലും നേതൃത്വം നല്‍കും. തുടര്‍ന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സ്‌നേഹവിരുന്ന് എന്നിവയുമുണ്ടാകും. തിങ്കളാഴ്ച കാലത്ത് ആറരക്ക് പരേതരെ അനുസ്മരിച്ച് വിശുദ്ധ കുര്‍ബാന.