പേരാമ്പ്ര സികെജി ഗവ. കോളേജ് പരിസരം ശുചീകരിച്ച് എന്‍ജിഒ യൂണിയന്‍


പേരാമ്പ്ര: എൻജിഒ യൂണിയൻ പ്രവർത്തകർ പേരാമ്പ്ര സികെജി ഗവ. കോളേജ് പരിസരം ശുചീകരിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ.പി ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ സെക്രട്ടറി കെ.കെ ബാബു സ്വാഗതം പറഞ്ഞു.

ഏരിയാ പ്രസിഡന്റ്‌ പ്രേം മോഹൻ അധ്യക്ഷനായി. പഞ്ചായത്തംഗം വിനോദ് തിരുവോത്ത്, സി.കെ ശ്രീജിത്ത്, സി.പി സതീഷ്, കെ.എം കമല എന്നിവർ സംസാരിച്ചു. കോളേജിലെ എൻഎസ്എസ് വളന്റിയർമാരും എൻസിസി കേഡറ്റുകളും ശുചീകരണത്തിൽ പങ്കാളികളായി.