പേരാമ്പ്ര സി.കെ.ജി.എം ഗവണ്‍മെന്റ് കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം


പേരാമ്പ്ര: പേരാമ്പ്ര സി.കെ.ജി.എം ഗവണ്‍മെന്റ് കോളേജില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 12 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും. ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കഴിയുക.