പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. പി സുധീപ് കുമാര്‍ ഉള്‍പ്പടെ ആറ് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് എക്സലന്‍സ് പുരസ്‌കാരം


പേരാമ്പ്ര: നിരോധിത ലഹരി വസ്തുക്കള്‍ പിടിക്കുന്നതില്‍ മികവ് തെളിയിച്ച ജില്ലയിലെ ആറ് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് എക്സലന്‍സ് പുരസ്‌കാരം. ഡിറ്റക്ടീവ് എക്സലന്‍സ് വിഭാഗത്തില്‍ പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. പി. സുധീപ് കുമാര്‍, ഫറോക്ക് എക്സൈസ് റെയിഞ്ച് ഓഫീസിലെ ഇന്‍സ്പെക്ടര്‍ കെ. സതീശന്‍, പ്രിവന്റീവ് ഓഫീസര്‍ സി. പ്രവീണ്‍ ഐസക്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എന്‍. ശ്രീശാന്ത്, എം. റെജി, പി വിപിന്‍ എന്നിവരാണ് പുരസ്‌കാരം നേടിയത്.

എന്‍. പി സുധീര്‍ കുമാര്‍ 52 കിലോ കഞ്ചാവും 500 ഗ്രാം ഹാഷിഷ് ഓയിലും പിടിക്കാന്‍ നേതൃത്വം നല്‍കിയിരുന്നു. ഫറോക്ക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം 27 മയക്കുമരുന്നു കേസുകളിലും 139 അബ്കാരി കേസുകളിലുമായി അഞ്ച് കിലോ കഞ്ചാവ്, 400 ഗ്രാം എംഡിഎംഎ, 12 ഗ്രാം ഹെറോയിന്‍, മൂന്ന് കിലോ ഹാഷിഷ് ഓയില്‍, 374 ലഹരി ഗുളികകള്‍, 3000 ലിറ്റര്‍ വിദേശ മദ്യം, 1000 ലിറ്റര്‍ വാഷ്, 50 ലിറ്റര്‍ ചാരായം എന്നിവ പിടിച്ചെടുത്തു.