പേരാമ്പ്ര മേഖലയ്ക്ക് ആശ്വാസം; ഇന്ന് രേഖപ്പെടുത്തിയത് 73 കേസുകള്‍, മേപ്പയൂരില്‍ കൂടുതല്‍ രോഗബാധിതര്‍


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ 73 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 73 കണക്ക്. മേഖലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കീഴരിയൂര്‍ പഞ്ചായത്തിലെ വാർഡ് 2 ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായും 12,13 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായും കലക്ടർ പ്രഖ്യാപിച്ചു. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലെ റോഡുകളെല്ലാം പൊലീസ് അടച്ചു. ഇവിടങ്ങളിൽ ആർആർടി വൊളന്റിയർമാർക്ക് ചുമതല നൽകി.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 9

ചക്കിട്ടപ്പാറ – 1

നൊച്ചാട് -6

മേപ്പയ്യൂര്‍ – 25

ചങ്ങരോത്ത് – 7

കൂത്താളി – 10

തുറയൂര്‍ – 2

അരിക്കുളം – 6

കീഴരിയൂര്‍ – 4

ചെറുവണ്ണൂര്‍ – 4

കായണ്ണ – 3