പേരാമ്പ്ര മേഖലയിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ വർധന; ഇന്ന് 48 പുതിയ രോഗികൾ; ഭൂരിഭാഗം പഞ്ചായത്തുകളിലും പത്തിൽ താഴെ രോഗികൾ മാത്രം; വിശദമായ കണക്കുകൾ


പേരാമ്പ്ര: പേരാമ്പ്ര മേഖലയിൽ ഇന്ന് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന രേഖപ്പെടുത്തി. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 48 പേർക്കാണ്. ഇന്നലെ 33 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. മേഖലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും പത്തിൽ താഴെ കേസുകൾ മാത്രമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത് എന്നത് ആശ്വാസമായി.

പേരാമ്പ്ര പഞ്ചായത്തിൽ ഇന്ന് 12 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ ഒരു കേസ് മാത്രമാണ് പേരാമ്പ്രയിൽ റിപ്പോർട്ട് ചെയ്തത്. ഇന്നലെ നാല് കേസുകൾ റിപ്പോർട്ട് ചെയ്ത നൊച്ചാട് പഞ്ചായത്തിൽ ഇന്ന് പത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

തുറയൂർ പഞ്ചായത്തിൽ ഇന്ന് പുതിയ കേസുകൾ ഇല്ല. ചങ്ങരോത്ത് പഞ്ചായത്തിൽ ഒരു കേസും കീഴരിയൂർ പഞ്ചായത്തിൽ രണ്ടും കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ചെറുവണ്ണൂർ, കായണ്ണ പഞ്ചായത്തുകളിൽ മൂന്ന് കേസുകൾ വീതം റിപ്പോർട്ട് ചെയ്തു.

പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, നൊച്ചാട്, തുറയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ കണക്കാണ് ഇത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ ഇന്നത്തെ പ്രതിദിന കൊവിഡ് കണക്ക്:

പേരാമ്പ്ര – 12

അരിക്കുളം – 5

ചക്കിട്ടപ്പാറ – 4

ചങ്ങരോത്ത് – 1

ചെറുവണ്ണൂര്‍ – 3

കായണ്ണ – 3

കീഴരിയൂര്‍ – 2

കൂത്താളി – 4

മേപ്പയ്യൂര്‍ – 4

നൊച്ചാട് – 10

തുറയൂര്‍ – 0


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.