പേരാമ്പ്ര മേഖലയിൽ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്; ഇന്ന് 53 രോഗികൾ, വിശദമായ കണക്കുകൾ ഇങ്ങനെ


പേരാമ്പ്ര: പേരാമ്പ്ര മേഖലയിൽ ഇന്ന് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. ഇന്ന് 53 രോഗികളാണ് പേരാമ്പ്ര മേഖലയിലുള്ളത്. ഇന്നലെ 61 രോഗികളായിരുന്നു മേഖലയിൽ ഉണ്ടായിരുന്നത്. അരിക്കുളം പഞ്ചായത്തിലാണ് ഇന്ന് കൂടുതൽ രോഗികളുള്ളത്.

ഇന്നലെ നാല് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത അരിക്കുളത്ത് ഇന്ന് 18 പേർക്കാണ് കൊവിഡ് ബാധിച്ചത്. കൂത്താളി പഞ്ചായത്തിൽ ഇന്ന് പുതിയ രോഗികളില്ല. ഇന്നലെ കൂത്താളിയിൽ രണ്ട് രോഗികളാണ് ഉണ്ടായിരുന്നത്.

ചക്കിട്ടപാറ, ചങ്ങരോത്ത്, കായണ്ണ, കീഴരിയൂർ, തുറയൂർ എന്നീ പഞ്ചായത്തുകളിൽ ഒരു കേസ് വീതം മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ചക്കിട്ടപാറയിൽ ഇന്നലെ 11 കേസുകളും ചങ്ങരോത്ത് ആറ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. കായണ്ണ, കീഴരിയൂർ, തുറയൂർ എന്നീ പഞ്ചായത്തുകളിൽ യഥാക്രമം 3, 1, 4 എന്നിങ്ങനെയാണ് ഇന്നലത്തെ രോഗികളുടെ എണ്ണം.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


മേപ്പയ്യൂർ പഞ്ചായത്തിൽ ഇന്ന് 11 രോഗികളാണ് ഉള്ളത്. ഇന്നലെ മേപ്പയ്യൂരിൽ അഞ്ച് രോഗികൾ മാത്രമാണ് ഉണ്ടായിരുന്നത്.

പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, നൊച്ചാട്, തുറയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ കണക്കാണ് ഇത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:

പേരാമ്പ്ര – 6
അരിക്കുളം – 18
ചക്കിട്ടപ്പാറ – 1
ചങ്ങരോത്ത് – 1
ചെറുവണ്ണൂര്‍ – 5
കായണ്ണ – 1
കീഴരിയൂര്‍- 1
കൂത്താളി – 0
മേപ്പയ്യൂര്‍ – 11
നൊച്ചാട്- 8
തുറയൂര്‍ – 1


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.