പേരാമ്പ്ര മേഖലയിൽ പുതിയ കണ്ടെയിൽമെന്റ് സോണുകൾ പ്രഖ്യാപിച്ചു; ചങ്ങരോത്ത് പഞ്ചായത്തിലെ 3 വാര്‍ഡുകള്‍ ക്രിട്ടിക്കൽ, വിശദവിവരങ്ങള്‍ വായിക്കാം


പോരാമ്പ്ര: കോഴിക്കോട് ജില്ലയില്‍ രണ്ടാംഘട്ട വ്യാപനം പ്രതിരോധിക്കുന്ന നടപടികളുടെ ഭാഗമായി ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രോഗബാധിതര്‍ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണായും, കണ്ടെയിന്‍മെന്റ് സോണായും തിരിച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇത് പ്രകാരം പോരാമ്പ്ര മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ ഏത് മേഖലയില്‍ ഉള്‍പ്പെടുന്നു എന്ന് പരിശോധിക്കാം.

ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുന്ന പേരാമ്പ്ര മണ്ഡലത്തിലെ പ്രദേശങ്ങള്‍

1. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ്, ഒമ്പത്, പത്തൊമ്പത്.
2. തുറയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട്്
3. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് പത്ത്

നിയന്ത്രണങ്ങള്‍

1. ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണില്‍ യാതൊരുവിധ കൂടിചോരലുകളും അനുവദനീയമല്ല.. ആരധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
2. പൊതുജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല.
3. അവശ്യവസ്രുക്കളുടെ സേവനങ്ങളുടെ കടകളും സ്ഥാപനങ്ങളുംമാത്രം വൈകീട്ട് 7.00 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്. ഹോട്ടലുകളില്‍ പാര്‍സല്‍ വിതരണം രാത്രി 7.30 വരെ മാത്രമേ പാടുള്ളൂ.
4.ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാവുന്നതാണ്.
5. മേല്‍പ്പറഞ്ഞ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണ്.
6.ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണിലെ വാര്‍ഡുകളില്‍ ബാരിക്കോഡുകള്‍ ഉപയോഗിച്ച് ഗതാഗതം നിയന്തിക്കേണ്ടതാണ്.
7. ക്രിറ്റിക്കല്‍ കണ്ടെയിന്‍മെന്റ് സോണിലുള്ള ഹാര്‍ബറുകള്‍, മാളുകള്‍ , വലിയ മാര്‍ക്കറ്റുകള്‍ എന്നിവയ്ക്ക്് പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല.

പേരാമ്പ്ര മണ്ഡലത്തിലെ കണ്ടെയിന്‍മെന്റ് സോണുകള്‍

1. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6,19, വാര്‍ഡ് 17 ലെ മൃഗാശുപത്രി റോഡിന് തെക്കഭാഗം, കുനിയോട് എടവലത്ത് കണ്ടി മുക്ക് വരെയുള്ള ഭാഗം.
2. കൂത്താളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3

കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന മേല്‍പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ യാതൊരുകൂടിച്ചേരലുകളും അനുവദിക്കില്ല.

മേല്‍പറഞ്ഞ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്ത നിവാരണ നിയമം സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്‍ഡ്യന്‍ പീനല്‍ കോഡ് 188,269 വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.