പേരാമ്പ്ര മേഖലയിൽ ഇന്ന് 46 പുതിയ കൊവിഡ് രോഗികൾ; ഭൂരിഭാഗം പഞ്ചായത്തുകളിലും വിരലിലെണ്ണാവുന്ന രോഗികൾ മാത്രം; ആശ്വാസമേകുന്ന കണക്കുകൾ ഇങ്ങനെ


പേരാമ്പ്ര: പേരാമ്പ്ര മേഖലയിൽ ഇന്ന് 46 പുതിയ കൊവിഡ്-19 രോഗികൾ. പേരാമ്പ്രയിലും നൊച്ചാട്ടും ഒഴികെ മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും പത്തിൽ താഴെ രോഗികൾ മാത്രമാണ് ഇന്നുള്ളത്. അരിക്കുളം, കീഴരിയൂർ എന്നീ പഞ്ചായത്തുകളിൽ ഇന്ന് പുതിയ രോഗികളില്ല എന്നതും ആശ്വാസമാണ്.

പേരാമ്പ്ര പഞ്ചായത്തിലാണ് ഇന്ന് കൂടുതൽ പുതിയ രോഗികളുള്ളത്. 15 പേർക്കാണ് ഇന്ന് പേരാമ്പ്ര പഞ്ചായത്തിൽ കൊവിഡ്-19 സ്ഥിരീകരിച്ചത്. നൊച്ചാട് പഞ്ചായത്തിൽ ഇന്ന് 12 കേസുകൾ റിപ്പോർട്ട് ചെയ്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


മേപ്പയ്യൂർ പഞ്ചായത്തിൽ ഇന്ന് ഒരു കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ചക്കിട്ടപാറ, കായണ്ണ, കൂത്താളി എന്നീ പഞ്ചായത്തുകളിൽ ഇന്ന് രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ചങ്ങരോത്ത്, ചെറുവണ്ണൂർ എന്നീ പഞ്ചായത്തുകളിൽ മൂന്ന് കേസുകൾ വീതം റിപ്പോർട്ട് ചെയ്തു.

പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, നൊച്ചാട്, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലെ കണക്കാണ് ഇത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകൾ:

പേരാമ്പ്ര – 15
അരിക്കുളം – 0
ചക്കിട്ടപ്പാറ – 2
ചങ്ങരോത്ത് – 3
ചെറുവണ്ണൂര്‍ – 3
കായണ്ണ – 2
കീഴരിയൂര്‍- 0
കൂത്താളി – 2
മേപ്പയ്യൂര്‍ – 1
നൊച്ചാട്- 12
തുറയൂര്‍ – 6


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.