പേരാമ്പ്ര മേഖലയിൽ ആശങ്കയായി കൊവിഡ് കേസുകൾ വർധിക്കുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 74 പേർക്ക്; കൂടുതൽ കേസുകളും ചക്കിട്ടപാറയിൽ; വിശദമായ കണക്കുകൾ
പേരാമ്പ്ര: പേരാമ്പ്ര മേഖലയിൽ ആശങ്കയായി കൊവിഡ്-19 കേസുകൾ വർധിക്കുന്നു. ഇന്ന് 74 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 56 കേസുകളായിരുന്നു മേഖലയിൽ റിപ്പോർട്ട് ചെയ്തത്.
ചക്കിട്ടപാറ പഞ്ചായത്തിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തത്. ഇന്ന് 16 പേർക്കാണ് ചക്കിട്ടപാറയിൽ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ചക്കിട്ടപാറയിൽ ആറ് കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്.
നാല് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത കീഴരിയൂരിൽ ഇന്ന് 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ രണ്ട് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത നൊച്ചാട് പഞ്ചായത്തിലും രോഗികളുടെ എണ്ണം കുത്തനെ വർധിച്ചു. ഇന്ന് 13 രോഗികളാണ് നൊച്ചാട് ഉള്ളത്.
പേരാമ്പ്ര പഞ്ചായത്തിലും കായണ്ണ പഞ്ചായത്തിലും മൂന്ന് രോഗികൾ വീതമാണ് ഇന്നുള്ളത്. ചങ്ങരോത്ത്, ചെറുവണ്ണൂർ പഞ്ചായത്തുകളിൽ ഓരോ കേസുകൾ വീതവും കൂത്താളി പഞ്ചായത്തിൽ രണ്ട് കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു.
പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, നൊച്ചാട്, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലെ കണക്കാണ് ഇത്.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍
പേരാമ്പ്ര – 3
അരിക്കുളം-5
ചക്കിട്ടപ്പാറ – 16
ചങ്ങരോത്ത് -1
ചെറുവണ്ണൂര്‍ – 1
കായണ്ണ – 3
കീഴരിയൂര്‍- 15
കൂത്താളി – 2
മേപ്പയ്യൂര്‍ – 7
നൊച്ചാട്- 13
തുറയൂര്‍ – 8