പേരാമ്പ്ര മേഖലയിൽ ആശങ്ക, കോവിഡ് വ്യാപനം കൂടുന്നു; എട്ട് പഞ്ചായത്തുകളിൽ ഇന്ന് ടി.പി.ആർ 15 ശതമാനത്തിന് മുകളിൽ, ജാഗ്രത


പേരാമ്പ്ര: പേരാമ്പ്ര മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മേഖലയിലെ 11 പഞ്ചായത്തുകളിൽ 8 ലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശര്മാനത്തിലധികമാണ്. മേപ്പയ്യൂർ, കൂത്താളി പഞ്ചായത്തുകളിൽ 30 ശതമാനത്തിലധികമാണ് ഇന്ന് രേഖപ്പെടുത്തിയ ടി.പി.ആർ. അരിക്കുളം, ചക്കിട്ടപാറ പഞ്ചായത്തുകളിൽ മാത്രമാണ് മേഖലയിൽ നേരിയ ആശ്വാസം.

ഇന്നത്തെ പരിശോധനയിൽ മേപ്പയൂർ പഞ്ചായത്തിലാണ് ടി.പി.ആർ കൂടുതൽ. 34.8 ശതമാനമാണ് ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 46 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. 16 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏറ്റവും ഉയർന്ന ടി.പി.ആർ നിരക്കാണ് മേപ്പയ്യൂരിൽ ഇന്ന് രേഖപ്പെടുത്തിയത്. കൂത്താളിയിൽ 42 പേരെ പരിശോധിച്ചതിൽ 13 പേർക്ക് പോസിറ്റിവായി. ടി.പി.ആർ 31 ശതമാനം.

പേരാമ്പ്ര പഞ്ചായത്തിലെ ഉയർന്ന ടി.പി.ആർ ആണ് ഇന്ന് രേഖപ്പെടുത്തിയത്. ഇവിടെ 150 പേരെ പരിശോധിച്ചതിൽ 36 പേർക്ക് പോസിറ്റിവായി. ടി.പി.ആർ 24 ശതമാനം. ചെറുവണ്ണൂർ, കീഴരിയൂർ പഞ്ചായത്തുകളിലും ടി.പി.ആർ 20% ത്തിൽ അധികമാണ്. നിയന്ത്രണങ്ങൾ കർശ്ശനമാക്കിയിട്ടും ടി.പി.ആർ കുറയാത്തതിൽ ആശങ്കയിലാണ് ആരോഗ്യ പ്രവർത്തകർ.

പേരാമ്പ്ര മേഖലയിലെ ഇന്നത്തെ ടി.പി.ആർ നിരക്ക് താഴെക്കൊടുക്കുന്നു

മേപ്പയ്യൂർ – 34.8 %

കൂത്താളി – 31 %

പേരാമ്പ്ര – 24 %

ചെറുവണ്ണൂർ – 21.7 %

കീഴരിയൂർ – 20.3 %

ചങ്ങരോത്ത് – 18.4 %

കായണ്ണ – 17.2 %

നൊച്ചാട് – 15.8 %

തുറയൂർ – 11.4 %

ചക്കിട്ടപ്പാറ – 7.6 %

അരിക്കുളം – 6.5 %