പേരാമ്പ്ര മേഖലയില്‍ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ കെട്ടിപ്പടുത്തവരെ അടുത്തറിയാന്‍ ‘ചരിത്ര പുസ്തകം’ ഒരുക്കുന്നു


പേരാമ്പ്ര: പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും മുസ്ലിം ലീഗ് പ്രസ്ഥാനത്തെ കെട്ടിപ്പടുത്തവരെ പുതു തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ചരിത്ര പുസ്തകം നിര്‍മ്മിക്കുന്നു. സംഘടനാ പ്രവര്‍ത്തനം ശാസ്ത്രീയമാക്കുന്നതിന് വേണ്ടി പഞ്ചായത്ത്, ശാഖാ തലങ്ങളില്‍ നടത്തി വരുന്ന അകം പൊരുള്‍ ത്രൈമാസ കാംപയിന്റെ ഭാഗമായാണ് പുസ്തക രചന നടത്തുന്നത്. കാംപയിന്റെ സമാപന സംഗമത്തില്‍ വെച്ച് ചരിത്ര പുസ്തകത്തിന്റെ പ്രകാശനം നടക്കും.

പേരാമ്പ്ര ശിഹാബ് തങ്ങള്‍ സൗധത്തില്‍ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.ടി അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പി.സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. എം.കെ.സി കുട്ട്യാലി, ആവള ഹമീദ്, ഒ. മമ്മു, പി.ടി അഷ്റഫ്, എം.കെ അബ്ദു റഹിമാന്‍ മാസ്റ്റര്‍, കുഞ്ഞമ്മദ് പേരാമ്പ്ര, പി.കെ റഹീം, സി.പി ഹമീദ്, അസീസ് നരിക്കലക്കണ്ടി, ബഷീര്‍ വടക്കയില്‍, എന്‍.കെ കുഞ്ഞി മുഹമ്മദ്, മൊയ്തു വീര്‍ക്കണ്ടി, ടി.പി മുഹമ്മദ്, പി.കെ നാസര്‍ മാസ്റ്റര്‍, ഷഹീര്‍ മുഹമ്മദ് രയരോത്ത്, ശംസുദ്ധീന്‍ വടക്കയില്‍, കെ.കെ റഫീഖ്, സത്താര്‍ കീഴരിയൂര്‍, കെ. റഷീദ് മാസ്റ്റര്‍, വി.പി നിസാര്‍, സിറാജ് കിഴക്കേടത്ത്, ആര്‍.കെ മുഹമ്മദ്, മുനവ്വര്‍ ആവള, മുഹമ്മദ് മണപ്പുറം, കെ. ലബീബ് അഷ്റഫ്, സഈദ് അയനിക്കല്‍, എം.കെ ഫസലുറഹ്‌മാന്‍ മേപ്പയ്യൂര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതവും സെക്രട്ടറി ടി.കെ നഹാസ് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: ആര്‍.കെ മുനീര്‍ (ചെയര്‍മാന്‍), പി.സി മുഹമ്മദ് സിറാജ് (ജനറല്‍ കണ്‍വീനര്‍), ശിഹാബ് കന്നാട്ടി (കണ്‍വീനര്‍), ടി.കെ.എ ലത്തീഫ് (ട്രഷറര്‍).
ഫിനാന്‍സ്, പരസ്യ സമിതി: എം.കെ.സി കുട്ട്യാലി (ചെയര്‍മാന്‍), കുഞ്ഞമ്മദ് പേരാമ്പ്ര (കണ്‍വീനര്‍), കെ.കെ റഫീഖ് (ട്രഷറര്‍).
എഡിറ്റോറിയല്‍ ബോര്‍ഡ്: പി.സി മുഹമ്മദ് സിറാജ് (ചീഫ് എഡിറ്റര്‍), ശിഹാബ് കന്നാട്ടി (സബ് എഡിറ്റര്‍), എന്‍.കെ കുഞ്ഞിമുഹമ്മദ് (അസോസിയേറ്റ് എഡിറ്റര്‍) എന്നിവരെയും ഭാരവാഹികളായി 51 അംഗ സ്വാഗത സംഘവും എഡിറ്റോറിയല്‍ ബോര്‍ഡും രൂപീകരിച്ചു.