പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ വീണ്ടും വര്‍ധനവ്; ഇന്ന് 277 പേര്‍ക്ക് കൊവിഡ്, കായണ്ണയില്‍ 49 പേര്‍ക്ക് രോഗബാധ, അരിക്കുളത്ത് ആശ്വാസം


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ വീണ്ടും വര്‍ധനവ്. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഇരുന്നൂറിന് മുകളില്‍ കേസുകള്‍. ഇന്ന് 277 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കായണ്ണ പഞ്ചായത്തിലാണ് കൂടുതല്‍ പേര്‍ക്ക് കൊവിഡ് പോസിറ്റീവായത്. 49 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല.

പേരാമ്പ്ര, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, നൊച്ചാട് എന്നീ പഞ്ചായത്തുകളില്‍ മുപ്പതിന് മുകളില്‍ രോഗബാധിതര്‍. പേരാമ്പ്ര പഞ്ചായത്തില്‍ 39 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നൊച്ചാട് നാല് പേരുടെയും, മേപ്പയ്യൂരില്‍ ഒരാളുടെയും ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 39
അരിക്കുളം- 12
ചക്കിട്ടപ്പാറ – 33
ചങ്ങരോത്ത് -30
ചെറുവണ്ണൂര്‍ – 16
കായണ്ണ – 46
കീഴരിയൂര്‍-20
കൂത്താളി – 27
മേപ്പയ്യൂര്‍ -12
നൊച്ചാട്- 26
തുറയൂര്‍ – 8