പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ നേരിയ കുറവ്; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 125 പേര്‍ക്ക്, ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതെ അരിക്കുളം


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ നേരിയ കുറവ്. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 125 പുതിയ കൊവിഡ് കേസുകള്‍.

പേരാമ്പ്ര പഞ്ചായത്തിലും കീഴരിയൂര്‍ പഞ്ചായത്തിലും ഇരുപതിന് മുകളില്‍ രോഗബാധിതര്‍. അരിക്കുളത്ത് ഇന്ന് ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. കീഴരിയൂരിലാണ് ഇന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം മുപ്പത്തിയൊന്ന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 25
അരിക്കുളം- 0
ചക്കിട്ടപ്പാറ – 8
ചങ്ങരോത്ത് -18
ചെറുവണ്ണൂര്‍ – 2
കായണ്ണ – 10
കീഴരിയൂര്‍-31
കൂത്താളി – 5
മേപ്പയ്യൂര്‍ -6
നൊച്ചാട്- 5
തുറയൂര്‍ – 15