പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതര്‍ 150ന് മുകളില്‍ തുടരുന്നു; ഇന്ന് 178 പേര്‍ക്ക് കൊവിഡ്, ആശങ്കയുയര്‍ത്തി പേരാമ്പ്ര, തുറയൂര്‍, അരിക്കുളം എന്നിവിടങ്ങളിലെ കൊവിഡ് കണക്കുകള്‍, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ വര്‍ധന. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 178 പുതിയ കൊവിഡ് കേസുകള്‍. പേരാമ്പ്ര, തുറയൂര്‍, അരിക്കുളം, ചങ്ങരോത്ത് പഞ്ചായത്തുകളിലാണ് ഇന്ന് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പേരാമ്പ്രയില്‍ മാത്രം 25പേര്‍ക്ക് ഇന്ന് കൊവിഡ് പോസിറ്റീവായി.
ഡബ്ല്യു.ഐ.പി.ആര്‍ നിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് തുറയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. പഞ്ചായത്തില്‍ ഒരാഴ്ചത്തേക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.
കായണ്ണ, ചെറുവണ്ണൂര്‍, കീഴരിയൂര്‍, മേപ്പയ്യൂര്‍ എന്നീ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍ ആശ്വാസം നല്‍കുന്നതാണ്. പത്തില്‍ കുറവ് ആളുകള്‍ക്കാണ് ഇവിടങ്ങളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൂത്താളിയില്‍ ഉറവിടം വ്യക്തമല്ലാത്ത ഒരു കേസും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 25
അരിക്കുളം- 25
ചക്കിട്ടപ്പാറ – 21
ചങ്ങരോത്ത് -26
ചെറുവണ്ണൂര്‍ – 6
കായണ്ണ – 9
കീഴരിയൂര്‍-5
കൂത്താളി – 11
മേപ്പയ്യൂര്‍ -6
നൊച്ചാട്- 15
തുറയൂര്‍ – 28