പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതര്‍ വീണ്ടും 100 കടന്നു: ഇന്ന് 125 പേര്‍ക്ക് കൊവിഡ്; കൂടൂതല്‍ രോഗബാധിതര്‍ പേരാമ്പ്രയില്‍, കീഴരീയൂരില്‍ ആശ്വാസം, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ വര്‍ധന. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 125 പുതിയ കൊവിഡ് കേസുകള്‍. പേരാമ്പ്ര പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തില്‍ മാത്രം 24പേര്‍ക്ക് ഇന്ന് കൊവിഡ് പോസിറ്റീവായി.
ചങ്ങരോത്ത്, ചക്കിട്ടപ്പാറ, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലും 15ന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കായണ്ണ, കീഴരിയൂര്‍, മേപ്പയൂര്‍, ചെറുവണ്ണൂര്‍ എന്നിവിടങ്ങളിലെ കൊവിഡ് കണക്കുകള്‍ ആശ്വാസം നല്‍കുന്നതാണ്. ഏഴില്‍ കുറവ് ആളുകള്‍ക്കാണ് ഇവിടങ്ങളില്‍ ഇന്ന് രോേഗം സ്ഥിരീകരിച്ചത്. ചക്കിട്ടപ്പാറയില്‍ ഉറവിടം വ്യക്തമല്ലാത്ത ഒരു കേസും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 24
അരിക്കുളം- 8
ചക്കിട്ടപ്പാറ – 19
ചങ്ങരോത്ത് -19
ചെറുവണ്ണൂര്‍ – 6
കായണ്ണ – 6
കീഴരിയൂര്‍-2
കൂത്താളി – 12
മേപ്പയൂര്‍ -5
നൊച്ചാട്- 7
തുറയൂര്‍ – 16