പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതര്‍ വീണ്ടും അമ്പതില്‍ താഴെ; ഇന്ന് 44 പേര്‍ക്ക് കൊവിഡ്, കൂടൂതല്‍ കേസുകള്‍ മേപ്പയ്യൂരില്‍


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. 44 പുതിയ കൊവിഡ് കേസുകളാണ് മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം അമ്പതിന് മുകളില്‍ ആളുകള്‍ക്കായിരുന്നു പേരാമ്പ്ര മേഖലയില്‍ രോഗം സ്ഥിരീകരിച്ചത്. മേഖലയിലെ മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

മേഖലയിലെ രണ്ട് പഞ്ചായത്തുകളില്‍ ഇന്നാര്‍ക്കും കൊവിഡ് പോസിറ്റീവായിട്ടില്ല. കായണ്ണ,തുറയൂര്‍ പഞ്ചായത്തുകളിലാണ് ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിക്കാതിരുന്നത്. മേപ്പയൂര്‍ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പതിനാല് പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

മേപ്പയ്യൂരെഴികെയുള്ള മറ്റു പഞ്ചായത്തുകളില്‍ പത്തില്‍ താഴെ മാത്രമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. ചക്കിട്ടപ്പാറയില്‍ ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് പേസിറ്റീവായത്. പേരാമ്പ്ര, അരിക്കുളം, ചങ്ങരോത്ത്, കീഴരീയൂര്‍, കൂത്താളി പഞ്ചായത്തുകളില്‍ അഞ്ചില്‍ താഴെ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:

പേരാമ്പ്ര – 4
അരിക്കുളം – 4
ചക്കിട്ടപ്പാറ – 1
ചങ്ങരോത്ത് – 3
ചെറുവണ്ണൂര്‍ – 6
കായണ്ണ – 0
കീഴരിയൂര്‍- 2
കൂത്താളി – 2
മേപ്പയ്യൂര്‍ – 14
നൊച്ചാട്- 8
തുറയൂര്‍ – 0