പേരാമ്പ്ര മേഖലയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 45 പേര്‍ക്ക്; എല്ലാ പഞ്ചായത്തുകളിലും പത്തില്‍ താഴെ രോഗികള്‍ മാത്രം
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. 45 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ ഇത് 87 ആയിരുന്നു. മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും പത്തില്‍ താഴെ പുതിയ രോഗികള്‍ മാത്രമാണ് ഉള്ളത്.
മേഖലയിലെ രണ്ട് പഞ്ചായത്തുകളില്‍ ഇന്ന് പുതിയ കേസുകള്‍ ഇല്ല. തുറയൂര്‍ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ രോഗികള്‍ ഉള്ളത്. ഒമ്പത് കേസുകളാണ് ഇന്ന് തുറയൂരില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ രണ്ട് കേസുകള്‍ മാത്രമായിരുന്നു തുറയൂരില്‍ റിപ്പോര്‍ട്ട് ചെയ്തത്.
പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപാറ പഞ്ചായത്തുകളില്‍ രണ്ട് വീതം കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മേപ്പയ്യൂര്‍ നൊച്ചാട് പഞ്ചായത്തുകളില്‍ ഏഴു കേസുകള്‍ വീതവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ ഇന്നത്തെ പ്രതിദിന കൊവിഡ് കണക്ക്:
പേരാമ്പ്ര – 2
അരിക്കുളം – 2
ചക്കിട്ടപ്പാറ – 2
ചങ്ങരോത്ത് – 6
ചെറുവണ്ണൂര്‍ – 7
കായണ്ണ – 0
കീഴരിയൂര്‍ – 3
കൂത്താളി – 0
മേപ്പയ്യൂര്‍ – 7
നൊച്ചാട് – 7
തുറയൂര്‍ – 9
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.