പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന; ഇന്ന് 77 പേര്‍ക്ക് കൊവിഡ്, തുറയൂരില്‍ പുതിയ രോഗികളില്ല, ചക്കിട്ടപ്പാറയില്‍ 27 പേര്‍ക്ക് രോഗബാധ


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഇന്ന് 77 ആളുകള്‍ക്കാണ് പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമിത് അമ്പതില്‍ താഴെയായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ചക്കിട്ടപ്പാറ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്. 27 പേര്‍ക്കാണ് ചക്കിട്ടപ്പാറയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്നതെ പഞ്ചായത്തില്‍ ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പേരാമ്പ്ര പഞ്ചായത്താണ് രണ്ടാമതുള്ളത്. ഇവിടെ ഒമ്പത് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

തുറയൂര്‍ പഞ്ചായത്തില്‍ ഇന്നാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.
കായണ്ണയിലുംകീഴരിയൂരിലും ഒരു കൊവിഡ് കോസ് മാത്രമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മേഖലയിലെ മൂന്ന് പഞ്ചായത്തുകളില്‍ അഞ്ചില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. പ്രദേശത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധീകൃതര്‍ മുന്നറിയിപ്പ് നല്‍കി.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 10
അരിക്കുളം-5
ചക്കിട്ടപ്പാറ – 27
ചങ്ങരോത്ത് -7
ചെറുവണ്ണൂര്‍ – 3
കായണ്ണ – 1
കീഴരിയൂര്‍- 1
കൂത്താളി – 9
മേപ്പയ്യൂര്‍ – 6
നൊച്ചാട്- 8
തുറയൂര്‍ – 0