പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; ഇന്ന് 81 പേര്‍ക്ക് കൊവിഡ്, കൂടുതല്‍ രോഗികള്‍ ചക്കിട്ടപ്പാറയിലും പേരാമ്പ്രയിലും


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഇന്ന് 81 ആളുകള്‍ക്കാണ് പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമിത് 51 ആയിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മേപ്പയ്യൂരില്‍ കൊവിഡ് പോസിറ്റീവായ ഒരാളുടെ ഉറവിടം വ്യക്തമല്ല.

ചക്കിട്ടപ്പാറ, പേരാമ്പ്ര പഞ്ചായത്തുകളിലാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്. 15 പേര്‍ക്കാണ് ഇരു പഞ്ചായത്തുകളിലും ഇന്ന് രോഗം സ്ഥിരീകരിച്ചത്. അരിക്കുളം പഞ്ചായത്താണ് രണ്ടാമതുള്ളത്. ഇവിടെ 13 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കായണ്ണയിലും തുറയൂരിലും ഒരാള്‍ക്ക് മാത്രമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. മേഖലയിലെ മൂന്ന് പഞ്ചായത്തുകളില്‍ അഞ്ചില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. പ്രദേശത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധീകൃതര്‍ മുന്നറിയിപ്പ് നല്‍കി.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 15
അരിക്കുളം-13
ചക്കിട്ടപ്പാറ – 15
ചങ്ങരോത്ത് -5
ചെറുവണ്ണൂര്‍ – 8
കായണ്ണ – 1
കീഴരിയൂര്‍- 6
കൂത്താളി – 6
മേപ്പയ്യൂര്‍ – 1
നൊച്ചാട്- 9
തുറയൂര്‍ – 1