പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികള്‍ ഇന്നും നൂറിന് മുകളില്‍; 109 പേര്‍ക്ക് കൊവിഡ്, കൂടുതല്‍ കേസുകള്‍ പേരാമ്പ്രയില്‍, കായണ്ണയില്‍ ഒരാള്‍ക്ക് മാത്രം രോഗബാധ


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികള്‍ വീണ്ടും നൂറ് കടന്നു. 109 ആളുകള്‍ക്കാണ് പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായവരില്‍ 95 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേരുടെ ഉറവിടം വ്യക്തമല്ല.

പേരാമ്പ്ര പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്. 20 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ നാല് പേരുടെ ഉറവിടം വ്യക്തമല്ല.

നൊച്ചാട് പഞ്ചായത്താണ് രണ്ടാമതുള്ളത്. ഇവിടെ 18 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല. അരിക്കുളം, ചെറുവണ്ണൂര്‍, കായണ്ണ, എന്നിവിടങ്ങളില്‍ ഒരോ കേസുകളും, ചങ്ങരോത്ത്, കൂത്താളി എന്നിവിടങ്ങളില്‍ രണ്ട് വീതം ഉറവിടം വ്യക്തമല്ലാത്ത കേസുകളുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

അരിക്കുളം, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, നൊച്ചാട് എന്നീ പഞ്ചായത്തുകളില്‍ പത്തിന് മുകളില്‍ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മേഖലയിലെ ആറ് പഞ്ചായത്തുകളില്‍ പത്തില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. പ്രദേശത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധീകൃതര്‍ മുന്നറിയിപ്പ് നല്‍കി.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 16
അരിക്കുളം-14
ചക്കിട്ടപ്പാറ – 2
ചങ്ങരോത്ത് -12
ചെറുവണ്ണൂര്‍ – 13
കായണ്ണ – 0
കീഴരിയൂര്‍- 8
കൂത്താളി – 2
മേപ്പയ്യൂര്‍ – 7
നൊച്ചാട്- 15
തുറയൂര്‍ – 6