പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ വര്‍ധന; ഇന്ന് 285 പേര്‍ക്ക് കൊവിഡ്, പേരാമ്പ്ര ഉള്‍പ്പെടെ മൂന്ന് പഞ്ചായത്തുകളില്‍ 40ന് മുകളില്‍ പുതിയ രോഗികള്‍
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ വര്‍ധന. മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 285 പേര്‍ക്ക്. സമ്പര്‍ക്കം വഴിയാണ് 272 പേര്‍ക്ക് രോഗം ബാധിച്ചത്. പതിമൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല.
മേഖലയിലെ മൂന്ന് പഞ്ചായത്തുകളില്‍ 40ന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ചങ്ങരോത്ത് പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 44 പേര്‍ക്കാണ് പഞ്ചായത്തില്‍ കൊവിഡ് പോസിറ്റീവായത്.
പേരാമ്പ്രയും നൊച്ചാടും 42 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല. ചെറുവണ്ണൂരില്‍ 37 പേര്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്.
കായണ്ണയിലും, തുറയൂരിലുമാണ്് ഇന്ന് ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കായണ്ണയില്‍ ഏഴ് പേര്‍ക്കും തുറയൂര്‍ പഞ്ചായത്തില്‍ ആറ് പേര്‍ക്കും മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 39
അരിക്കുളം-17
ചക്കിട്ടപ്പാറ – 17
ചങ്ങരോത്ത് -44
ചെറുവണ്ണൂര്‍ – 37
കായണ്ണ – 7
കീഴരിയൂര്‍-21
കൂത്താളി – 19
മേപ്പയ്യൂര്‍ -23
നൊച്ചാട്- 42
തുറയൂര്‍ – 6