പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികള്‍ 250 കടന്നു; മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 260 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ പേരാമ്പ്ര പഞ്ചായത്തില്‍, തുറയൂരില്‍ രണ്ട് പേര്‍ക്ക് രോഗബാധ
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 260 പേര്‍ക്ക്. സമ്പര്‍ക്കം വഴിയാണ് 246 പേര്‍ക്ക് രോഗം ബാധിച്ചത്. പതിമൂന്ന് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്തു നിന്നെത്തിയ മേപ്പയൂര്‍ സ്വദേശിക്കും ഇന്ന് കൊവിഡ് പോസിറ്റീവായി.
പേരാമ്പ്ര പഞ്ചായത്തിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 56 പേര്‍ക്ക് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചു. നൊച്ചാട്, അരിക്കുളം, ചങ്ങരോത്ത്, കൂത്താളി, കായണ്ണ, മേപ്പയ്യൂര്‍ എന്നീ പഞ്ചായത്തുകളില്‍ ഇരുപതിന് മുകളിലാണ് പുതിയ രോഗികള്‍. തുറയൂരില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 56
അരിക്കുളം-26
ചക്കിട്ടപ്പാറ – 13
ചങ്ങരോത്ത് -25
ചെറുവണ്ണൂര്‍ – 7
കായണ്ണ – 20
കീഴരിയൂര്‍-13
കൂത്താളി – 29
മേപ്പയ്യൂര്‍ -21
നൊച്ചാട്- 34
തുറയൂര്‍ – 2