പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 198 പേര്‍ക്ക്, രോഗബാധിതര്‍ കൂടുതല്‍ പേരാമ്പ്ര പഞ്ചായത്തില്‍
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ നേരിയ ആശ്വാസം. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 198 പേര്‍ക്ക്. പേരാമ്പ്ര പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ രോഗബാധിതര്‍ ഇവിടെ 36 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചെറുവണ്ണൂര്‍, കൂത്താളി, തുറയൂര്‍ പഞ്ചായത്തുകളില്‍ പത്തിന് താഴെയാണ് രോഗബാധിതര്‍. നാല് പഞ്ചായത്തില്‍ ഇരുപതിന് മുകളിലാണ് കൊവിഡ് കേസുകള്‍. അരിക്കുളം, കായണ്ണ, കീഴരിയൂര്‍, നൊച്ചാട് എന്നിവിടങ്ങളിലാണ് ഇത്.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 36
അരിക്കുളം-20
ചക്കിട്ടപ്പാറ – 19
ചങ്ങരോത്ത് -14
ചെറുവണ്ണൂര്‍ – 5
കായണ്ണ – 28
കീഴരിയൂര്‍-22
കൂത്താളി – 8
മേപ്പയ്യൂര്‍ -13
നൊച്ചാട്- 29
തുറയൂര്‍ – 4